How to Make a Cost-effective Travel: Travel Tips
കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ഞാൻ യാത്രയ്ക്കായി തയ്യാറെടുക്കുമ്പോൾ ഫോണിൽ കൂടെയോ നേരിട്ടോ ‘ ഇത്തവണ ഞാനും ഉണ്ട് നിന്റെ കൂടെ യാത്രക്ക് ‘ എന്ന് സ്ഥിരമായി പറയുന്നു നിരവധി സുഹൃത്തുക്കൾ ഉണ്ട്,പോകേണ്ട സമയം ആകുമ്പോൾ ഈ സുഹൃത്തുക്കൾ എന്തെങ്കിലും കാരണങ്ങൾ നിരത്തി അടുത്ത തവണ ഉറപ്പായും ഉണ്ടാകും എന്നാണ് പറയാറ്.
മിക്കവരുടെയും കാരണങ്ങൾ GENUINE ആണ്. അവർക്കെല്ലാം യാത്ര പോകണമെന്ന് ആഗ്രഹമുണ്ട്. ചിലർക്ക് ലീവ് കിട്ടാത്ത പ്രയാസം, ചിലർക്ക് പണത്തിന്റെ പോരായ്മ മറ്റുചിലർക്ക് കുടുംബത്തിലെ എന്തെങ്കിലും പ്രശ്നങ്ങൾ. കൂടുതൽ പേരുടെയും പ്രതിബന്ധം സാമ്പത്തികം തന്നെ. സുഹൃത്തുക്കളിൽ പലരും എന്നോട് ചോദിക്കാറുള്ള ഒരു സ്ഥിരം ചോദ്യമാണ് ഇങ്ങനെ തുടർച്ചയായി യാത്രകൾ പോകുവാൻ എവിടുന്നാണ് പണം ലഭിക്കുക എന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം യാത്രയും സാമ്പത്തിക ഭദ്രതയും തമ്മിൽ വലിയ ബന്ധങ്ങൾ ഒന്നുമില്ല. തീർച്ചയായും യാത്ര ചെയ്യുവാൻ പണം ആവശ്യമുണ്ട് , പക്ഷേ നോക്കൂ നമ്മുടെ നാട്ടിലെ എത്ര കോടീശ്വരന്മാരും, ലക്ഷാധിപന്മാരും യാത്ര ചെയ്യുന്നുണ്ട്. ധാരാളം dead money ഉള്ള എത്രപേർ യാത്രകൾ പോകുന്നുണ്ട്. പണം യാത്രയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. മനോഭാവമാണ് യാത്രയുടെ ഗതി നിർണയിക്കുന്ന ആൾ.
ഏറ്റവും മികച്ച രീതിയിലുള്ള താമസസൗകര്യം, മികച്ച ഭക്ഷണം ,തങ്ങൾക്ക് വേണ്ടി മാത്രമായി സ്വകാര്യ വാഹനങ്ങൾ ( TAXI ), ധാരാളം ഷോപ്പിങ്. ലോകത്തിലെ ഏതു ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയാലും നമ്മുടെ പണം ഒരിക്കലും അധികമാവുകയില്ല. എത്ര വേണമെങ്കിലും നമുക്ക് ചിലവഴിക്കാം അതിനുള്ള എല്ലാ വിധത്തിലും സൗകര്യങ്ങൾ അവിടങ്ങളിൽ ലഭ്യമാണ്.ഇവിടെയാണ് ഒരു FREQUENT TRAVELER വ്യത്യസ്തനാകുന്നത്.സാമാന്യം ഭേദപ്പെട്ട ചിലവുകുറഞ്ഞ താമസസൗകര്യം തരപ്പെടുത്തുന്നത് മുതൽ അവൻ യാത്രാ ചിലവിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു തുടങ്ങും . പൊതു ഗതാഗത സൗകര്യങ്ങൾ കൂടുതലായി ഉപയോഗിച്ചു കൊണ്ടുള്ള യാത്രകൾ. ആരോഗ്യത്തിനും, വിശപ്പു മാറുന്നതിനും മാത്രമായുള്ള ഭക്ഷണ – പാനീയങ്ങളുടെ ഉപയോഗം ഇങ്ങനെയൊക്കെ ഒരു ട്രാവലര്‍ – ടൂറിസ്റ്റിനെ അപേക്ഷിച്ച് യാത്രാ ചിലവ് കുറയ്ക്കും, അതോടൊപ്പം ഏറ്റവും പരിമിതമായ ഷോപ്പിങ് കൂടെ ആകുമ്പോൾ യാത്ര ചിലവ് നന്നായി കുറയ്ക്കാൻ സാധിക്കും.
പണം യാത്രാവേളകളിൽ കൂടുതല്‍ ചിലവാകുന്നതിന്റെ മറ്റൊരു കാരണം ടാക്സികളുടെ ഉപയോഗമാണ് ഓരോ പ്രദേശത്തെയും പൊതുഗതാഗത സൗകര്യങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുക , അതുകൊണ്ട് യാത്ര ചെലവു കുറയ്ക്കുക എന്നത് മാത്രമല്ല ആ നാടിന്റെ ജീവിതരീതിയും തനതായ സംസ്കാരവും പഠിക്കുന്നതിന് ഒരു അവസരവും ആകും .മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ഒരു കാര്യവും യാത്രാവേളയിൽ ചെയ്യാതിരിക്കാൻ ശ്രമിക്കുക.ഇത്തരത്തിൽ ചില ശീലങ്ങൾ യാത്രയിൽ ഉണ്ടെങ്കിൽ പ്ലാൻ ചെയ്ത ബഡ്ജറ്റ്നുള്ളിൽ തന്നെ യാത്ര ചിലവ് നിര്‍ത്തി യാത്ര പൂർത്തീകരിക്കുന്നതിനും തുടർന്നുള്ള യാത്രകള്‍ സുഗമമായി സാമ്പത്തിക ഭദ്രതയോടെ ഇതേ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും.
നിങ്ങൾ നന്നായി യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആൾ ആണെങ്കിൽ നിങ്ങളുടെ ആ ആഗ്രഹത്തിന് പ്രതിബന്ധമായി പണം മാത്രമാണ് മുന്നിലുള്ള പ്രശ്നമെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്.
യാത്രകൾ ചെയ്യണം എന്ന് ആത്മാർത്ഥമായ മനോഭാവം – ATTITUDE ഉണ്ടെങ്കില്‍ നിങ്ങള്‍ പോയിരിക്കും, പണം അതിനൊരു BARRIER അല്ല. ഇന്ന് തന്നെ പ്ലാന്‍ ചെയ്യൂ അടുത്ത ഒരു വർഷത്തേക്കുള്ള നിങ്ങളുടെ യാത്രാ പരിപാടി….
തീർച്ചയായും സാധിച്ചിരിക്കും. കാരണം യാത്ര നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്.
Some Tips for reduce your travel Expenses.
1. Book your flights&Hotels ASAP in advance.
2. Try to go off season maybe it will reduce your expenses by 30% – 60%
3. Find a travel partner.
4. Use public transport – Avoid Taxis.( Share taxis are good )
5. Use dormitory if available.
6. Collect drinking water from free sources.
7. If you are in a other country ,control your data usage and phone communications.
8. Avoid pubs ,Alcohol , smoke etc.
9. Control your purchases.
10. Collect infos from reliable sources , beware of cheating.
Akhil Sasidharan
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.