പാലക്കാട് കേരളത്തിന്റെ നെല്ലറ എന്നത് പോലെ ഭൂട്ടാന്റെ നെല്ലറ ആണ് പുനഖ. ഹിമാലയന്‍ ഭൂട്ടാനിലെ അതിസുന്ദരമായ ഒരു ഗ്രാമം ആണിത്. തികഞ്ഞ ഗ്രാമീണ ജീവിതത്തിന്റെ നൈര്മ്മല്ല്യവും ,സുന്ദരമായ പ്രകൃതി ഭംഗിയുടെ മനോഹാരിതയും തനതു ഭുട്ടാനി ജീവിത രീതികളാലും നിറഞ്ഞ ഒരു അനുഗ്രഹീത പ്രദേശം ആണ് പുനഖ.
കൃഷി ധാരാളം നടക്കുന്നുണ്ടങ്കിലും ഭക്ഷണ ധാന്യങ്ങളുടെ വില ഇവിടെ അല്‍പ്പം കൂടുതല്‍ ആണ്, കാലാവസ്ഥയുടെ ചില തിരിച്ചടികള്‍ ആണ് ഇതിന്റെ പ്രധാന കാരണം. ഒരു കിലോ അരിക്ക് 140 ഇന്ത്യന്‍ രൂപ വില നല്‍കണം.
ഭക്ഷ്യ- പച്ചക്കറി കൃഷിയോടൊപ്പം സ്വഭാവികമായി വളര്‍ന്നു നില്ക്കുന്ന നല്ല ഒന്നാംതരം ഭാങ്ങും ( കഞ്ചന്‍ ) ഇവിടെ ധാരാളം പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണാം. ഭൂട്ടാന് സഞ്ചാരത്തില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഒരു ഭൂപ്രദേശം ആണ് പുനഖ, എങ്കില്‍ മാത്രമേ ഈ ഹിമാലയന്‍ അത്ഭുത രാജ്യത്തിന്റെ ആത്മാവ് നാം കണ്ടറിഞ്ഞു എന്ന് പറയാന്‍ സാധിക്കു.
Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.