Travel & Food (M)

കോവിഡ് കണ്ണുതുറപ്പിച്ച ചില യാത്ര അപാരതകൾ.

Share

യാത്രകൾ ജീവിതത്തിന്റെ ഭാഗമായ ആദ്യ നാളുകളിൽ കുറഞ്ഞ സമയം കൊണ്ട് പരമാവധി സ്ഥലങ്ങളും, കൂടുതൽ കിലോമീറ്ററുകളും താണ്ടുക എന്നതായിരുന്നു ലക്ഷ്യം. പിന്നീടങ്ങോട്ട് പതിയെ പതിയെ ആ ഓട്ടത്തിന്റെ വേഗം കുറഞ്ഞു വന്നു.  കണ്ണും, മനസ്സും തുറന്ന് ചെന്നെത്തുന്ന സ്ഥലത്തെയും, പ്രകൃതിയെയും, ആളുകളെയും അറിഞ്ഞു യാത്ര ചെയ്യുന്നതിന്റെ സുഖവും, സംതൃപ്തിയും അങ്ങനെ കൂടുതലായി അറിഞ്ഞു തുടങ്ങി.കോവിഡ് എന്ന കുഞ്ഞൻ വൈറസ് സഞ്ചാര സ്വാതന്ത്രത്തിൽ കടന്നു കയറിയ ആദ്യ ഇന്നിംഗിസ് മുതലാണ് പുതിയൊരു ബോധോദയം കൂടി ഉണ്ടാകുന്നത്. യാത്രകൾ തുടങ്ങിയ കാലം മുതൽ ദൂര ദേശങ്ങളിലേക്ക് പോവുകയും, അതിലും ദൂരങ്ങൾ സ്വപ്നം കാണുകയും ചെയ്ത എനിക്ക് മറ്റു പല കാര്യങ്ങളിലും കോവിഡ് തിരിച്ചറിവ് ഉണ്ടാക്കിയതുപോലെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കുവാനും അവസരമുണ്ടാക്കി.  
അടുത്തുള്ള ഇനിയും കണ്ടിട്ടില്ലാത്ത സുന്ദരമായ സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു തുടങ്ങിയത് അങ്ങനെയാണ്. കുറെ അധികം അത്ഭുതപെടുത്തുന്ന തൊട്ടടുത്തുള്ള പ്രകൃതി ദൃശ്യങ്ങളിലേക്കു അങ്ങനെ കടന്നു ചെല്ലാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു പൂഞ്ഞാറിനടുത്തുള്ള മുതുകോരമല.
അവിടെ ചെല്ലുന്നതും ഒരു യൂട്യൂബ് വീഡിയോ ചെയ്യുന്നതും, പിന്നീടങ്ങോട്ട് മുതുകോരമല വല്യ പുള്ളിയായി സഞ്ചാരികളെ കൊണ്ടങ്ങു നിറയുന്നതുമൊക്കെ അത്ഭുതത്തോടെ നോക്കി നിന്നു.

കോവിഡ് നൽകിയ പാഠം ഒൻപത്  : ചുറ്റുമൊന്ന് കണ്ണോടിക്കുക.

കോവിഡ് എന്ന കുഞ്ഞൻ വൈറസ് സഞ്ചാര സ്വാതന്ത്രത്തിൽ കടന്നു കയറിയ ആദ്യ ഇന്നിംഗിസ് മുതലാണ് പുതിയൊരു ബോധോദയം കൂടി ഉണ്ടാകുന്നത്. യാത്രകൾ തുടങ്ങിയ കാലം മുതൽ ദൂര ദേശങ്ങളിലേക്ക് പോവുകയും, അതിലും ദൂരങ്ങൾ സ്വപ്നം കാണുകയും ചെയ്ത എനിക്ക് മറ്റു പല കാര്യങ്ങളിലും കോവിഡ് തിരിച്ചറിവ് ഉണ്ടാക്കിയതുപോലെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കുവാനും അവസരമുണ്ടാക്കി.  
അടുത്തുള്ള ഇനിയും കണ്ടിട്ടില്ലാത്ത സുന്ദരമായ സ്ഥലങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു തുടങ്ങിയത് അങ്ങനെയാണ്. കുറെ അധികം അത്ഭുതപെടുത്തുന്ന തൊട്ടടുത്തുള്ള പ്രകൃതി ദൃശ്യങ്ങളിലേക്കു അങ്ങനെ കടന്നു ചെല്ലാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു പൂഞ്ഞാറിനടുത്തുള്ള മുതുകോരമല.
അവിടെ ചെല്ലുന്നതും ഒരു യൂട്യൂബ് വീഡിയോ ചെയ്യുന്നതും, പിന്നീടങ്ങോട്ട് മുതുകോരമല വല്യ പുള്ളിയായി സഞ്ചാരികളെ കൊണ്ടങ്ങു നിറയുന്നതുമൊക്കെ അത്ഭുതത്തോടെ നോക്കി നിന്നു.

പക്ഷെ അത്ഭുതപ്പെടുത്തിയ ആ പ്രകൃതി ദൃശ്യത്തേക്കാൾ എന്നെ ആകർഷിച്ചത്,  മുതുകോരമലയുടെ താഴ്വാരത്തിലുള്ള കൈപ്പള്ളി എന്ന കൊച്ചു കാർഷിക ഗ്രാമത്തെയും സാധാരക്കാരായ ആളുകളെയും, അവരുടെ സ്നേഹത്തെയും ആണ്.
ഞങ്ങളുടെ നാട്ടിൽ ഒരു കിടിലൻ സ്ഥലം ഉണ്ട് ബ്രോ വന്നു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചു ഫേസ്ബുക്കിൽ മെസ്സേജ് ഇട്ടു പിന്നീടങ്ങോട്ട് ആദ്യാവസാനം വരെ കട്ടക്ക് കൂടെ നിന്ന ആന്റോ ബ്രോയും.  പ്രായ വ്യത്യാസ്സമില്ലാതെ സ്വന്തം നാടിനെ സ്നേഹിക്കുന്ന മുഴുവൻ കൈപ്പള്ളിക്കാരും ശരിക്കും ഒരു അത്ഭുതം തന്നെയായിരുന്നു.
കൈപ്പള്ളിയും, മുതുകോരമലയും ഒരു വലിയ ടൂറിസം സെന്റർ ആയി തങ്ങൾക്കെല്ലാവർക്കും വലിയ വരുമാനം ലഭിക്കണമെന്ന ആഗ്രഹമൊന്നുമല്ല അവരെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത് മറിച്ച് ജന്മനാടിനോടുള്ള അതിയായ സ്നേഹവും കടപ്പാടുമാണ്. അതിൽ കുട്ടികളും, മുതിർന്നവരും, ചേട്ടന്മാരും, ചേച്ചിമാരുമെല്ലാം ഉണ്ടായിരുന്നു. മത, ജാതി, രാഷ്ട്രീയ ചിന്താഗതികൾക്കപ്പുറം സ്വന്തം നാടിനെ സ്നേഹിക്കുന്ന സാധാരണക്കാരായ കൈപ്പള്ളിക്കാർ.

അവരുടെ സ്നേഹം മുതുകോരമലയിൽ ഒരു രാത്രി ക്യാമ്പ് ചെയ്യാനുള്ള ക്ഷണം ആയി വന്നപ്പോൾ സ്വീകരിക്കാതിരിക്കാൻ കഴിയില്ലാരുന്നു.  അങ്ങനെ കൈപ്പള്ളി നിവാസികളായ ഏതാണ്ട് മുപ്പതോളം വരുന്ന ചെറുപ്പക്കാരുടെയും, കൂടെയുള്ള ചേട്ടന്മാരുടെയും ആതിഥ്യം സ്വീകരിച്ചു ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന കിടിലൻ ക്യാമ്പിംഗ് അത് വേറെ ലെവൽ ആരുന്നു , ബല്ലാത്ത ജാതി മനുഷ്യർ തന്നെ…

ഇനിയും ഇത്തരത്തിൽ ഉള്ള എത്രയോ നല്ല മനുഷ്യരുള്ള ചെറു ഗ്രാമങ്ങളും അതി സുന്ദരമായ പ്രകൃതി ദൃശ്യങ്ങളുള്ള പ്രദേശങ്ങളും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട് എന്ന് മുതുകോരമലയും കൈപ്പളിയും അവിടുത്തെ സ്നേഹം നിറഞ്ഞ ആളുകളുമെല്ലാം ഓർമ്മിപ്പിക്കുന്നു. വീണ്ടും ആ സത്യത്തെ മനസിലാക്കുന്നു, സഞ്ചരിക്കുന്ന ദൂരത്തിന്റെ അളവുകോലിലോ എത്ര രാജ്യാതിർത്തികൾ പിന്നിട്ടുവെന്ന എണ്ണത്തിലോ അല്ല നമ്മുടെയെല്ലാം യാത്രകളെ കാലം പുറകിലേക്കാക്കുമ്പോൾ നാം ഓർമ്മിക്കേണ്ടത്. എത്രത്തോളം നാം ചെന്നെത്തിയ പ്രദേശങ്ങളിൽ അലിഞ്ഞു ചേർന്നു എന്നതിലാണ്.
ഈ കാലഘട്ടവും എന്നത്തേതുമെന്നപോലെ കടന്നു പോകും, വീണ്ടും നമ്മുടെയല്ലാം യാത്ര സ്വാതന്ത്യ്രം ചക്രങ്ങളിലൂടെ ഉരുണ്ടു തുടങ്ങും. അപ്പോളും നമ്മുടെ തൊട്ടടുത്ത് നാം ഒരിക്കെലെങ്കിലും ചെന്നെത്തേണ്ട ഒരുപാട് ഗ്രാമങ്ങളും പ്രകൃതിയും നമുക്കായി നില നിൽക്കുന്നുണ്ട് എന്ന് വീണ്ടും ചുവരുകൾക്കുളളിലെ ഈ ദിനങ്ങൾ ഓർമിപ്പിക്കുന്നു.
എത്ര മഹാനായ സഞ്ചാരിയുടെയും, ഏതൊരു വലിയ യാത്രയുടെയും  ആദ്യ കാൽവെപ്പ് സ്വന്തം നാട്ടിൽ തന്നെ അല്ലെ…

Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?