Hiking (M)

Neelakurinji Blooms in Idukki Santhanpara 2021

Share

ന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കാറുള്ള നീലക്കുറിഞ്ഞി ഇതാ 2018 നു ശേഷം കാലം തെറ്റി 2021 ലും പൂത്തിരിക്കുന്നു. ഇടുക്കിയിലെ വിവിധ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തിരുന്നുവെങ്കിലും ശാന്തൻപാറയിൽ ആണ് ഏറ്റവും കൂടുതൽ പൂക്കൾ ഇപ്പോൾ പൂവിട്ടിരിക്കുന്നത്.
രണ്ടാം ലോക്കഡൗണിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഇടുക്കിയിൽ പൂപ്പാറക്കു അടുത്തുള്ള പല മലനിരകളിലും കുറിഞ്ഞി പൂക്കൾ പൂവിട്ടിരുന്നു. എന്നാൽ സഞ്ചാര നിയന്ത്രണങ്ങൾ ഉള്ളതിനാൽ സഞ്ചാരികൾക്കിത് മുഴുവനായും കാണാൻ ഭാഗ്യം സാധിച്ചത് ഏതാനും ആഴ്ചകൾക്കു മുൻപ് മാത്രം ആണ്. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പൂക്കൾ എല്ലാം കരിഞ്ഞു പോകും അതിനു മുൻപ് ഈ കാഴ്ച കാണാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് തന്നെ ഇവിടെ എത്തിച്ചേരണം.

ഇതിനു മുൻപ് മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി വസന്തം ഉണ്ടായത് 2018 ൽ ആണ്.കേരളത്തിൽ ആ വർഷം ഉണ്ടായ പ്രളയം മൂലം ലോകമെമ്പാടുമുള്ള കുറിഞ്ഞി ആരാധകർക്ക് ആ സുന്ദരമായ കാഴ്ച നഷ്ടമായി. കണക്കു പ്രകാരം അടുത്ത നീലക്കുറിഞ്ഞി വസന്തം 2030 ൽ ആണ്.
പക്ഷെ ഇടയ്ക്കിടെ സഹ്യപർവ്വതത്തിൽ പല മലനിരകളിൽ ഒറ്റക്കും കൂട്ടമായും കുറിഞ്ഞി പൂക്കൾ പ്രത്യക്ഷപെടാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു പ്രതിഭാസം ആണ് ഇപ്പോൾ ശാന്തൻപാറയിലെ മലനിരകളിൽ സംഭവിച്ചിരിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന കുറിഞ്ഞി പൂക്കളുടെ രഹസ്യം വളരെ സിമ്പിൾ ആണ്. ഒരിക്കൽ പൂവിടുന്ന കുറിഞ്ഞി അടുത്ത തവണ പൂവിടുന്നത് പന്ത്രണ്ടു വർഷം കൂടുമ്പോൾ മാത്രമാണ്.
എന്നാൽ പുതിയതായി ഉണ്ടാകുന്ന ചെടികളിലും മറ്റു ചില വകഭേദങ്ങളും പല സമയങ്ങളിലായി ഇത്തരത്തിൽ പൂവിടും. ഒരു മല നിറയെ നീല പട്ടു പരവതാനി വിരിച്ചതുപോലെ കുറിഞ്ഞി വസന്തം കാണണമെങ്കിൽ ഇനിയും പന്ത്രണ്ടു വർഷം കാത്തിരിക്കുക തന്നെ വേണം അതായത് 2030 ൽ.

ലോക്‌ഡൗണിലും സഞ്ചാര നിയന്ത്രങ്ങളിലും മനസ്സ് മടുത്തിരിക്കുന്ന ആളുകൾക്ക് ഇപ്പോളത്തെ ചെറുതെങ്കിലും പൂവിട്ടിരിക്കുന്ന നീലക്കുറിഞ്ഞി പൂക്കളുടെ കാഴ്ച അൽപ്പമെങ്കിലും ആശ്വാസം നൽകുന്നുണ്ട്, അതുകൊണ്ടു തന്നെ നോർത്ത് ഇന്ത്യൻസ് ഉൾപ്പടെ നിരവധി സഞ്ചാരികൾ ഈ കാഴ്ച കാണാനായി ഇവിടെ എത്തിച്ചേരുന്നുണ്ട്.
ശാന്തൻപാറയുടെ സുന്ദരമായ മലനിരകളും ടോപ് സ്റ്റേഷൻസും കുറിഞ്ഞി പൂക്കൾ കാണുന്നതിനൊപ്പം ആളുകൾക്ക് ആസ്വദിക്കാൻ സാധിക്കും. എന്നാൽ ഇടയ്ക്കിടെ കാലം തെറ്റി പൂക്കുന്ന കുറിഞ്ഞി പൂക്കൾ ദുർ സൂചകമായാണ് ആദിവാസി സമൂഹം കാണുന്നത്.

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചതുരംഗപ്പാറയും, രാമക്കൽമേടും, മൂന്നാറും , വാഗമണ്ണുമെല്ലാം അടുത്തുള്ള ശാന്തൻപാറയിലേക്ക് വന്നാൽ നീലക്കുറിഞ്ഞി മാത്രമല്ല മറ്റു പല സ്ഥലങ്ങളും കാണാം.
ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വാക്‌സിൻ ഒരു ഡോസോ അല്ലെങ്കിൽ അംഗീകൃത ലാബിൽ നിന്നുള്ള മണിക്കൂറിനുളിൽ എടുത്ത RTPCR ടെസ്റ്റ് റിസൾട്ടോ കയ്യിൽ കരുതണം.
കാലം തെറ്റി പൂത്തിരിക്കുന്ന നീല കുറിഞ്ഞി പൂക്കൾ നിലവിൽ പല മലനിരകളിലും കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ പൂവിട്ടിരിക്കുന്ന മലനിരകളുടെ ലൊക്കേഷൻ ഇവിടെ കൊടുക്കുന്നുണ്ട്, കാണാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് തന്നെ എത്തിച്ചേരുക. നിയമപരമായ രീതിയിൽ കോവിഡ് പ്രോട്ടോകോളുകൾ എല്ലാം അനുസരിച്ചു മാത്രം യാത്ര ചെയ്യുക. അതോടൊപ്പം , ഓർക്കുക കുറിഞ്ഞി പൂക്കൾ പറിക്കുന്നതും നശിപ്പിക്കുന്നതും നിയമപരമായ കുറ്റമാണ് അതുകൊണ്ടു ശിക്ഷ ഭയന്നല്ല പ്രകൃതിയോടുള്ള ബഹുമാനം നിലനിർത്തികൊണ്ട് അത് ചെയ്യാതിരിക്കുക.

Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?