Hiking (M)

‘Maarikuth Waterfall’: A Hidden Natural Treasure in Thodupuzha

Share

 മഴക്കാലത്ത് യാത്രകൾ ഏറെക്കുറെ കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ആയി ബന്ധപ്പെട്ടിരിക്കുന്നതായിരിക്കും , കാരണം ആ നനവുള്ള യാത്രകൾ തെളിനീരിന്‍റെ  കുളിർമ്മ ഇവയൊക്കെ ചില ഭൂതകാല അഴുക്കുകളെ കഴുകിക്കളഞ്ഞു നമ്മെ ശുദ്ധീകരിക്കും. തൊടുപുഴയിൽ കാഞ്ഞാറിനടുത്തുള്ള മാരികുത്ത് വെള്ളച്ചാട്ടം  അത്തരത്തിൽ ഒന്നാണ്.

പുരാതന ചരിത്ര പ്രാധാന്യമുള്ളതും നിരവധി വൈവിധ്യങ്ങളായ  ജൈവസമ്പത്തിന്‍റെ  ഉറവിടവുമായ ഇലവീഴാപൂഞ്ചിറയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ തെളിനീരുറവയിൽ നീരാടാൻ സാധിച്ചാൽ അത്ഭുതകരം ആവും വിധം നാം ശുദ്ധീകരിക്കപ്പെടും.

  പ്രകൃതിരമണീയമായമായ മാരിക്കുത്ത് വെള്ളച്ചാട്ടം  ഇലവീഴാപൂഞ്ചിറയിൽ നിന്നും ഉത്ഭവിക്കുന്ന സാമാന്യം വലുപ്പമുള്ള വെള്ളചാട്ടമാണ് ഈ പ്രദേശത്തെ മറ്റുള്ള  വെള്ളച്ചാട്ടങ്ങളിൽ നിന്നും മാരികുത്ത് വെള്ളച്ചാട്ടം വ്യത്യസ്തമാക്കുന്നത് നന്നായി ഉയരത്തിൽ നിന്നും വരുന്ന വെള്ളവും, താഴെ നന്നായി നീരാടാൻ പാകത്തിന് വെള്ളം നിറഞ്ഞു നിൽക്കുന്നതും ആണ്.

ഏറ്റവും പ്രാധാന്യമുള്ള കാര്യം ഈ വെള്ളച്ചാട്ടവും  പ്രദേശവും  അധികമാരും  അറിയാത്തതിനാൽ തികഞ്ഞ സ്വകാര്യത ലഭ്യമാകും എന്നതാണ്. വളരെയധികം സുരക്ഷിതവുമാണ് വെള്ളച്ചാട്ടവും പരിസര പ്രദേശങ്ങളും.

പ്രദേശവാസികളായ ജനങ്ങൾക്ക് അല്ലാതെ മറ്റാരും തന്നെ അധികം എത്തി ചേർന്നിട്ടില്ലാത്ത ഈ പ്രകൃതി വിസ്മയം പുറം ലോകത്തിനു മുൻപിൽ അവതരിപ്പിക്കുമ്പോൾ തീർച്ചയായും എനിക്ക് ആശങ്കകളുണ്ട്, ഒരു യാത്രികൻ എന്ന നിലയിൽ എന്‍റെ  അനുഭവം പങ്കുവയ്ക്കാതിരിക്കുന്നത്  മറ്റ് സഞ്ചാരികളോട് ചെയ്യുന്ന പാതകവും ആകും. സഞ്ചാരികളെ ആകർഷിക്കുന്ന ഈ വെള്ളച്ചാട്ടം ഭാവിയിൽ ധാരാളം ആളുകളെ ഇവിടേക്ക് എത്തിച്ചേക്കാം , മനോഹരമായ ഈ പ്രകൃതി ഭംഗിയെ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടോ, മദ്യ കുപ്പികൾ കൊണ്ടോ, ഭക്ഷണ മാലിന്യങ്ങൾ മൂലമോ മലീസമാക്കാതെ ആരോഗ്യപരമായ സഞ്ചാരത്തിലൂടെ പ്രദേശത്തിന്‍റെയും  വെള്ളച്ചാട്ടത്തിന്‍റെയും തനിമ നിലനിർത്താൻ സഞ്ചാരി സുഹൃത്തുക്കൾ ശ്രദ്ധിക്കുമല്ലോ.

തൊടുപുഴയിൽ നിന്ന്  വാഗമൺ പോകുന്ന വഴിയിലാണ് വെള്ളച്ചാട്ടം ,വഴിയരികിൽ നിന്നും അല്പം ഉള്ളിലോട്ട് നടന്നു കയറണം. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ സ്വകാര്യവ്യക്തികളുടെ പ്രദേശങ്ങളാണ് കൂടുതലും , അതുകൊണ്ടുതന്നെ യാത്രികർ അല്പം മിതത്വം പാലിക്കേണ്ടതാണ്.

പ്രദേശവാസികൾ വളരെ സൗഹൃദ മനോഭാവമുള്ളവരാണ് നമ്മളായി  അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ശ്രദ്ധിക്കണം. വളരെയധികം പ്രകൃതി സൗന്ദര്യം  നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഈ വെള്ളച്ചാട്ടം  കാഴ്ചയിൽ തന്നെ മനം കുളിർപ്പിക്കും. അതോടൊപ്പം ഈ തണുത്ത വെള്ളത്തിൽ ഒരു നീരാട്ടു കൂടിയാകുമ്പോൾ മനസ്സും ശരീരവും  പൂർണമായും ശുദ്ധീകരണം നടക്കപ്പെടും എന്ന് നിസ്സംശയം പറയാം.

തൊടുപുഴ വഴി  വാഗമൺ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് സന്ദർശിക്കാൻ സാധിക്കുന്ന ഒരു പ്രകൃതി വിസ്മയമാണ് മാരികുത്ത് വെള്ളച്ചാട്ടം.

 വാഗമണ്ണും , മലങ്കര ഡാമും , ഇലവീഴാപൂഞ്ചിറയും എല്ലാം മാരിക്കുത്ത് വെള്ളച്ചാട്ടത്തിന്‍റെ  തൊട്ടടുത്ത് തന്നെയാണ്.

മദ്ധ്യകേരള ജില്ലകളിലെ സഞ്ചാരി സുഹൃത്തുക്കൾ

ഒരു വൺഡേ വീക്കന്റ്  ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടങ്കിൽ അതിന് ഏറ്റവും യോജിച്ച ഒന്നാണ് ഈ വെള്ളച്ചാട്ടം.

Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?