Solo Rides (M)

Hill View Adventure Park Adorns Idukki Dam

Share

ഇടുക്കി ഡാമിൽ  സന്ദർശനം നടത്തുന്ന സഞ്ചാരികളിൽ പലരും ഡാമിനോട് ചേർന്നുള്ള Hill view Adventure Park – നെ പറ്റി അറിഞ്ഞുവരുന്നതേ ഉള്ളു, ഇടുക്കിയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു Adventure Tourism project. DTPC യുടെയും വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിന്റെയും മേൽനോട്ടത്തിൽ നടത്തുന്ന Adventure Park ന്റെ പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടു മാസം മാത്രം.  Zip Line , Sky Cycle , Burma Bridge , Bungee Trampoline , Gun shooting , Pedal boating   ഉൾപ്പടെ തകർപ്പൻ Adventure activities നോടൊപ്പം ഇടുക്കി ഡാമിന്റെ വശ്യമായ കാഴച കൂടെ ആകുമ്പോൾ ഏതൊരു സഞ്ചാരിയുടെയും മനംകുളിരും.
കുട്ടികളുടെയും മുതിർന്നവരുടെയും ഹരമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പാർക്ക്.

ചെറുതോണി ഡാമിനോട് ചേർന്നാണ് ഹിൽവ്യൂ പാർക്ക്. മുതിർന്നവർക്ക് ഇരുപതു രൂപയും കുട്ടികൾക്ക് പത്തു രൂപയും ആണ് പ്രവേശന ഫീ. സ്റ്റിൽ കാമറ , വീഡിയോ ക്യാമറ മുതലായവക്ക് വേറെ ഫീസ് ഉണ്ട്. കല്യാണ വീഡിയോക്കും ചില ഷോർട് ഫിലിമിസിനും ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ കാണാൻ സാധിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ മനോഹരമായ വ്യൂ ആണ് സഞ്ചാരികളുടെ   പ്രധാന ആകർഷണം, അതോടൊപ്പം ഇടുക്കി ജില്ലയിൽ ഇതാദ്യമായി സാഹസിക വിനോദങ്ങളും കൂടെ പാർക്കിൽ  ഉൾപെടുത്തിയപ്പോൾ കുട്ടികളും മുതിർന്നവരും ഒരു പോലെ ഹാപ്പി ആണ്. കേരളത്തിന് പുറത്തു നിന്ന് പോലും ഇടുക്കി സന്ദർശിക്കുന്ന സഞ്ചാരികൾ ഇവിടേയ്ക്ക് എത്തിചേർന്ന് കൊണ്ടിരിക്കുന്നു.

ഇടുക്കി അണകെട്ട് എല്ലാ വർഷത്തെയും പോലെ സഞ്ചാരികൾക്കായി തുറന്നപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു ആളുകളിൽ മിക്കവർക്കും ഹിൽവ്യൂ പാർക്കിന്റെ മനോഹാരിതയും , സാഹസിക വിനോദങ്ങളെ പറ്റിയുംഅറിഞ്ഞു വരുന്നതേ ഉള്ളു അതുകൊണ്ടു തന്നെ ഇപ്പോൾ  ഇവിടെ എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറവാണ്.

വളരെ മികച്ച രീതിയിൽ ഈ പ്രകൃതിഭംഗിയെ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കുവാൻ ഹിൽ വ്യൂ പാർക്കിന്റെ അധികൃതർക്ക് സാധിച്ചിട്ടുണ്ട്.  മനോഹരമായ രീതിയിൽ  പൂച്ചെടികളും , പുൽത്തകിടയും ഒരുക്കിയിട്ടുള്ള   പാർക്കിൽ ആളുകൾക്ക് സ്വകാര്യ സമയം ചെലവിടാനും  റിലാക്സ് ചെയ്യാനും സാധിക്കുന്നു.
വളരെ സൗഹൃദപരമായാണ്  ഇവിടുത്തെ ജീവനക്കാർ സഞ്ചാരികളോട് പെരുമാറുന്നത്.  ടോയിലറ്റ് – ഫ്രഷ്പ്പ് സൗകര്യങ്ങൾ വൃത്തിയുള്ളതും മികച്ചതും ആണ്. ഒരു കോഫി ഷോപ്പും പാർക്കിനകത്തു തന്നെ പ്രവർത്തിക്കുന്നു.

Zip Line , Sky Cycle , Burma Bridge , Bungee Trampoline , Gun shooting , Pedal boating തുടങ്ങിയവ ആണ് ഹിൽവ്യൂ പാർക്കിലെ ലഭ്യമായിട്ടുള്ള Adventure ആക്ടിവിറ്റീസ്. തെന്മല ഇക്കോ ടൂറിസം പ്രോജെക്ടിൽ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കമ്പനി തന്നെയാണ് ഇവിടെയും സാഹസിക വിനോദങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്, മികച്ച രീതിയിൽ ട്രെയ്നിങ് ലഭ്യമായിട്ടുള്ള ജീവനക്കാർ ആണ് ഇവ പ്രവർത്തിപ്പിക്കുന്നതും  അതുകൊണ്ട് തന്നെ സുരക്ഷയുടെ കാര്യത്തിൽ  യാതൊരു ആശങ്കയും വേണ്ട. ഇതോടൊപ്പം ഇൻഷുറൻസ്സ് പരിരക്ഷയും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. പാർക്കിനോട് ചേർന്നുള്ള തടാകത്തിൽ പെഡൽ ബോട്ടിങ്ങും ഉണ്ട്. പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വിവിധങ്ങളായ വിനോദ ഉപാധികളും ഹിൽവ്യൂ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.ചെറുതോണി ഇടുക്കി നിവാസികളെ സംബന്ധിച്ചടത്തോളം മറ്റു വിനോദ ഉപാധികൾ ലഭ്യമല്ലാത്ത സ്ഥിതിക്ക് ഈ Hill view Adventure Park വളരെയധികം പ്രയോജനപ്പെടും.

ഇടുക്കി അണകെട്ട് , കാൽവരിമൗണ്ട് , അഞ്ചുരുളി , പാഞ്ചാലിമേട് , രാമക്കൽമേട്‌ തുടങ്ങിയ പരിസരപ്രദേശത്തുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികളുടെ ലിസ്റ്റിലേക്ക് അൽപ്പം സാഹസികതയും , പ്രകൃതിയുടെ മനോഹാരിതയും നിറഞ്ഞ Hill view Adventure Park കൂടെ ഇടം നേടിയിരിക്കുന്നു.

Ticket fares of Hillview Park

Adults                                                       –  INR  20

Children ( 10 years below )                      –  INR  10

Still Photography                                      –  INR  50

Video                                                        –  INR 150

Wedding album Shooting                         –  INR 1000

Commercial Albums                                 –  INR  5000

Film Shotting                                            –  INR  7500

Idukki Dam Speed boat fare for one pax is      INR  600 

Getting there 

The nearest airport is Cochin in Kerala and Madurai in Tamil Nadu.

The nearest Railway station is Eranakulam. (Railway Code ERS)

The nearest big town is Kattappana.

Best Family Restaurant 

Hotel Pappys, Opp Federal Bank Cheruthoni.

Nearest Petrol Bunk 

Cheruthoni.

For Accommodation 

PWD Rest House , Hill view park

For online  booking – stateprotocol.kerala.gov.in

Greenberg Resort , Kulamavu

Mob :  086060 10811

Contact Details of Hillview Adventure Park

Ph    :  80755667779,8848667732,9447980480

Email:  vscbe202@gmail.com

Major Attractions Nearby 

 Idukki Wildlife Sanctuary

 ‘ IDUKKI DAM ‘ Asia’s biggest Arch Dam of 555 feet height.

 Nadukani,Nadukani

  Palkulamedu

 Kalyanathandu

 Anchuruli

 Kalvari Mount

 Ramakkalmedu

Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?