ഒറ്റ നോട്ടത്തിൽ താജ്മഹൽ എന്ന് തോന്നിയേക്കും എന്നാൽ അല്ല….
ഇത് ബീബി ക മഘ്ബറ , സായിപ്പ് ‘ Tomb of the lady ‘ എന്ന്പറയും. ‘ഡക്കാനി താജ് ‘ എന്നറിയപ്പെടുന്ന ഈ ചരിത്ര സ്മാരകം മഹാരാഷ്ട്രയിലെ ഔറഗബാദിലാണ് സ്ഥിതി ചെയ്യുന്നത്.
താജ്മഹൽ പ്രണയത്തിന്റെ സ്മാരകം ആണെങ്കിൽ ‘ബീബി ക മഘ്ബറ ‘ഒരു മകൻ തന്റെ അമ്മയുടെ ഓർമ്മകൾ നിലനിർത്തുവാനായി പണികഴിപ്പിച്ച സ്മാരകം ആണ്. ഔറംഗസേബിന്റെ പുത്രൻ അസം ഷാ തന്റെ മാതാവ് ദിൽറാസ് ബീഗത്തിന്റെ സ്മരണകൾ നിലനിർത്തുവാനായി 1661 ഓടു കൂടി ബീബി ക മഘ്ബറ നിർമ്മാണം പൂർത്തികരിച്ചു.
മനോഹരം ആണ് നിർമ്മിതിയും പരിസരവും, ആർക്കിയോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിരക്ഷണത്തിലാണ് ബീബി ക മഘ്ബറ.താജ്മഹലിന്റെ പ്രധാന നിർമ്മാതാവായ ഉസ്താദ് അഹമദിന്റെ മകൻ ആണ് ബീബി ക മഘ്ബറയുടെ എൻജിനീയർ എന്നത് ചരിത്രത്തിലെ ഒരു വിശേഷ സമാനത തന്നെ.
2013 -ലെ മറാത്താ – ഡക്കാൻ പര്യടനത്തിനിടയിൽ മനസ്സില്ലാ മനസോടെ ആണ് ഇവിടെ എത്തി ചേർന്നത് , പക്ഷേ പിന്നീടാണ് മനസ്സിലായത് ബീബി ക മഘ്ബറ കാണാൻ സാധിച്ചിരുന്നില്ലേൽ തീരാ നഷ്ടമായേനെ എന്ന്, ചരിത്രവും, പ്രകൃതി സൗന്ദര്യവും, നിർമ്മാണ വൈദഗ്ദ്യവും ഇഴചേർന്ന ഒരു അഭൗമ സൗന്ദര്യം ഉണ്ട് ഇവിടെ.
മഹാരാഷ്ട്ര യാത്രയ്ക്ക് തയ്യാറാകുന്നവർ ലിസ്റ്റിൽ ഇതു കൂടി ചേർത്തോളു, അഹമ്മദ് നഗർ കോട്ടയും, ഔറഗബാദ് കോട്ടയും, ഭാരതത്തിന്റെ ചരിത്ര സുവർണ്ണ സ്വത്തുക്കളായ അജന്തയും എല്ലോറയും, ഇന്ത്യയിലെ കാൽപ്പനിക അത്ഭുതങ്ങളിൽ ഒന്നായ വാതിലുകൾ ഇല്ലാ ഗ്രാമം ശനി ശീഘ്നാപൂരും, പ്രശ്സ്ഥ തീർത്ഥാടന കേന്ദ്രമായ ഷിർദ്ദിയും ഒക്കെ ബീബി ക മഘ്ബറ യുടെ പരിസരത്ത് ഉണ്ട്. ഇങ്ങോട്ടേക്കുള്ള യാത്ര അത് ഒരിക്കലും നഷ്ടമാവില്ല തീർച്ച , കാരണം ഈ ഭൂമി ഡക്കാനാ…. ഇവിടെ എത്തിേചർന്നവർ ഭ്രമാത്മകമായ ഏതോ ഇന്ദ്രജാലത്തിൽ പിന്നീട് ഇവിടെ നിന്ന് മടങ്ങിയിട്ടില്ല എന്നത് അൽപ്പം മിത്ത് കൂട്ടിക്കുഴച്ച ഒരു ചരിത്രസത്യം ആണ്.
Hi, my website uses cookies to boost your experience.
Why?