സ്വന്തമായി കാർ ഉള്ള ഏതൊരാളും അഭിമുഖീകരിക്കുന്ന പ്രശ്‌നം ആണ് 30,000 KM കഴിയുമ്പോൾ ഉണ്ടാകുന്ന Power Drop പിന്നെ എൻജിൻ റൂമിൽ നിന്നും ഉള്ള ശബ്ദങ്ങൾ , കൂടാതെ വൈബ്രേഷൻ. ഇത്തരത്തിൽ ഉള്ള പ്രശനങ്ങൾ കൂടി വരുമ്പോൾ ആണ് നമ്മളിൽ പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കാർ മാറി മറ്റൊരു പുതിയ വാഹനം വാങ്ങാൻ തന്നെ നിർബന്ധിതരാകുന്നത്.
വാഹനങ്ങളുടെ Power Drop ന്റെ കാരണം എൻജിനിൽ അടിഞ്ഞു കൂടുന്ന കാർബൺ ആണ് എന്ന് വർഷങ്ങൾക്കു മുൻപ് തന്നെ മനസ്സിലായിരുന്നു. പക്ഷെ ഈ കാർബണിനെ എങ്ങനെ ഫലപ്രദമായി എഞ്ചിനകത്തു നിന്നും മാറ്റാൻ സാധിക്കും എന്ന കാര്യത്തിൽ പല ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ചിലർ Exhaust വഴി എഞ്ചിനകത്തേക്കു പല കെമിക്കൽസ് കയറ്റി വിടുകയും അതെ തുടർന്ന് വാഹനത്തിനു പല തരത്തിലുള്ള കംപ്ലൈന്റ്‌സുകൾ ഉണ്ടാകുകയും ചെയ്തു. ഇത്തരത്തിൽ അശാസ്ത്രീയമായ Decarbonasation ആളുകൾക്കിടയിൽ ആശങ്ക പരത്തി. പക്ഷെ നിരവധി വികസിതരാജ്യങ്ങളിൽ ഗവണ്മെന്റു തന്നെ നിര്ബന്ധിതമാക്കിയ ശാസ്ത്രീയമായ Decarbonasation വാഹനങ്ങളുടെ പെർഫോമൻസ് കൂട്ടുക മാത്രമല്ല എമിഷൻ ധാരാളമായി കുറയ്ക്കുവാനും സഹായിക്കുന്നു.
നമുക്കറിയാല്ലോ ഏതൊരു വസ്തുവും കത്തിക്കഴിയുമ്പോൾ അതിന്റെ അവശിഷ്ടമായി കാർബൺ അഥവാ കരി ഉണ്ടാകും. വാഹനത്തിന്റെ എഞ്ചിനകത്തു ഫ്യൂൽ കത്തിയിട്ടുള്ള എനര്ജി ആണല്ലോ വണ്ടിക്ക് ചലനശക്തി നൽകുന്നത് , മിക്കപ്പോഴും സിലണ്ടറിനകത്തു എത്തുന്ന ഓക്സിജന്റെ അളവിൽ ഉണ്ടാകുന്ന കുറവ് മൂലം ഫ്യൂൽ പൂർണ്ണമായും കത്താതെ വരും ഭാഗികമായി കത്തുന്ന ഈ ഫ്യൂൽ ആണ് എഞ്ചിനകത്തു കാർബൺ അടിഞ്ഞുകൂടുന്നതിന് കാരണമായി തീരുന്നത്. ഈ അടിഞ്ഞു കൂടിയ കാർബണിനെ എഞ്ചിനകത്തു നിന്നും നീക്കം ചെയ്യുന്ന പ്രോസസ് ആണ് Decarbonasation.
Decarbonasation നമുക്ക് രണ്ടു രീതിയിൽ ചെയ്യുവാൻ സാധിക്കും. മെക്കാനിക്കൽ ആയി സിലണ്ടർ ഹെഡും മറ്റു എൻജിൻ ഭാഗങ്ങളും മാനുവൽ ആയി അഴിച്ചു ക്ലീൻ ചെയ്യുന്ന രീതിയും. ക്ലീനിങ് ഏജന്റ് ആയി ഹൈഡ്രജൻ എഞ്ചിനകത്തേക്കു കയറ്റി വിട്ടു ക്ലീൻ ചെയ്യുന്ന പ്രോസസ്സ് അങ്ങനെ രണ്ടു രീതികൾ ഉണ്ട് , ഇതിൽ രണ്ടാമത്തെ രീതിയാണ് അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന POH Engine Decarbonasation Method.
POH പ്രോസസ്സ് വളരെ സിമ്പിൾ ആണ് , ഓക്സിജനെയും ,ഹൈഡ്രജനെയും ഇലക്ട്രോലൈസ് ചെയ്ത് വിഘടിപ്പിച്ചു വാഹനത്തിന്റെ എയർ ഇൻടേക്ക് വഴി എഞ്ചിനകത്തേക്കു കടത്തിവിടുന്നു. ഓരോ ക്യൂബിക് കപ്പാസിറ്റിക്കും അനുയോജ്യമായ അളവിൽ ആണ് Air കടത്തിവിടുന്നത്. ഏകദേശം മുപ്പതു മിനിറ്റ് സമയം എടുക്കുന്ന ഈ പ്രോസസ്സ് ഓരോ വാഹനത്തിന്റെയും എൻജിൻ കപ്പാസിറ്റി അനുസരിച്ചു Timing വ്യത്യസ്തമായിരിക്കും . POH പ്രോസസിന്റെ പ്രത്യേകത എൻജിൻ അഴിക്കാതെ തന്നെ സുരക്ഷിതമായി Decarbonasation സാധ്യമാകുന്നു എന്നതാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാറിന്റെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന Vehicle experts ആണ് Car Cardiac Care. ലോക നിലവാരമുള്ള POH സാങ്കേതിക വിദ്യയുടെ സഹായത്തിൽ Engine Decarbonasation നടത്തുന്ന കേരളത്തിലെ ഒരേയൊരു Decarbonasation Service center ആണ് Car Cardiac Care. ആദ്യമായി Decarbonasation ചെയ്യാൻ എത്തുന്ന ആളുകൾക്ക് ഇവരുടെ ജീവനക്കാർ സാങ്കേതിക വിദ്യയെപ്പറ്റിയും ഇതിന്റെ പ്രയോജനത്തെ പറ്റിയുമൊക്കെ വളരെ വ്യക്തമായ രീതിയിൽ വിവരങ്ങൾ നൽകുന്നുണ്ട്. കേരളത്തിൽ മുപ്പതോളം Service Center കൾ Car Cardiac Care നു ഉണ്ട് , ലൊക്കേഷനുകൾക്കായി website നോക്കുക. https://carcardiac.com/പതിനായിരക്കണക്കിന് സതൃപ്തരായ കസ്റ്റമേഴ്സ് നാളിതുവരെ Car Cardiac Care ഉണ്ട്.
30,000 KM കഴിഞ്ഞ വാഹനങ്ങൾക്കു Decarbonasation ചെയ്താൽ ലഭ്യമാകുന്ന ഗുണങ്ങൾ പലതാണ്. Decarbonasation ശേഷം നമ്മുടെ വാഹനം വെറും 10,000 KM കിലോമീറ്റർ കഴിഞ്ഞ വാഹനത്തിന്റെ കണ്ടിഷനിലേക്കു എത്തിക്കുവാൻ ഈ പ്രോസസ്സ് കൊണ്ട് സാധിക്കുന്നു. ഇത് കൂടാതെ ഓരോ വാഹനവും അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന പുക സൃഷ്ട്ടിക്കുന്ന മലിനീകരണം വളരെ അധികം കുറക്കാനും Decarbonasation കൊണ്ട് സാധിക്കും. ഇന്ന് നമ്മുടെ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ രണ്ടു ശതമാനം വണ്ടികൾ മാത്രമാണ് Decarbonasation ചെയ്യുന്നത് എന്ന കണക്കുകൾ പരിശോധിച്ചാൽ
തന്നെ മനസിലാക്കാം ഭാവിയിൽ engine Decarbonasation മൂലം എത്രത്തോളം അന്തരീക്ഷ മലിനീകരണം കുറക്കാൻ സാധിക്കും എന്നത്.
എങ്ങനെ POH Engine Decarbonasation ചെയ്യുന്നു എന്നത് കാണുന്നതിനായി TravelOnceMore ന്റെ യൂട്യൂബ് വീഡിയോ കാണുക.
Benefits of Engine Decarbonasation.
Hi, my website uses cookies to boost your experience.
Why?