ഇത് ചോപ്ട (8790 feet) ‘ഇന്ത്യയിലെ സ്വിസർലൻഡ് ‘( Mini Switzerland of India) പഞ്ചകേദാരങ്ങളിലെ ഒന്നായ തുംഗനാഥിന്റെ ബേസ് ക്യാമ്പ്. പ്രകൃതി അതിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തി ഇത്രയും മനോഹാരിത ഏകിയ പ്രദേശങ്ങൾ ഇന്ത്യയിൽ കുറവാണന്ന് നിസംശയം പറയാം. പ്രകൃതിയുടെ ആരാധകൻ ആയ ഒരു സഞ്ചാരി നിശ്ചയമായും കണ്ടിരിക്കേണ്ട ’10’ സ്ഥലങ്ങളിൽ ഒന്നെന്ന് വ്യക്തിപരമായി ഞാൻ വിശ്വസ്സിക്കുന്നു, അത്തരത്തിൽ ഉള്ള വിശ്വാസ്സമായിരിക്കും ഹരിദ്വാറിൽ നിന്ന് വണ്ടി പോലും ഇല്ലാത്ത കാലത്ത് പൊറ്റക്കാടിനെയും, രാജൻ കാക്കനാടനെയും ഇവിടെ എത്തിച്ചത്.
ചോപ്ടയിൽ തങ്ങാൻ ഭേദപെട്ട സൗകര്യമുണ്ട്, 2011-ൽ ഞാൻ ചെന്നപ്പോൾ കണ്ട സൗകര്യത്തിന്റെ നേരെ ഇരട്ടി 2013-ൽ ഉണ്ടായിരുന്നു,,, (ആദ്യ തവണ ചെന്നപ്പോൾ കറന്റ് പോലും ഇല്ലായിരുന്നു.) ട്രെക്കിംഗ് ഹരമാക്കിയവരുടെ പറുദീസയാണിവിടം, ചോപ്ടയിൽ നിന്ന് തുഗനാഥ് ക്ഷേത്രത്തിലേക്കുള്ള 4 Km ട്രെക്കിഗ് കഴിഞ്ഞാൽ വളരെ അപകടം പിടിച്ച പാതയിലൂടെ ചന്ദ്രശിലയിലേക്ക്……( 13,000 feet ,Zero Oxygen areas are here, Sylenders available @ Chopta) അവിടുന്ന് നിന്ന് നോക്കിയാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ നന്ദാദേവി കാണാം… ഒപ്പം കേദാർനാദും നിരവധി കൊടുമുടികളുടെയും ദർശനം ലഭിക്കും. ചില സമയളിലെ സ്വർണ്ണവർണ്ണ രാജിയായ ഹിമവാന്റെ ദർശനം നമ്മെ ഉന്മാദാവസ്ഥയിൽ എത്തിക്കും.
കേദാർനാഥ് വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഭാഗമായ തുംഗനാഥിലേക്കുള്ള വഴിത്താര ദുർല്ലഭമായ വൃക്ഷലദാതികളാലും, ജന്തുവർഗ്ഗത്താലും സമ്പുഷ്ടമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ലഹരി ആയിട്ടുള്ളവർ ഇങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത്…. വന്നാൽ തിരിച്ചു പോകില്ല.
നിരവധി പുരാണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ പ്രദേശത്ത് ….തണുത്ത അന്തരീക്ഷത്തിൽ നിറഞ്ഞ മഞ്ഞിനൊപ്പം നിരവധി മിത്തുകളും തങ്ങിനിൽക്കുന്നു. ഗുപ്തകാശി വഴിയും, ഗോപേശ്വർ വഴിയും ചോപ്ടയിൽ എത്തിചേരാം.. ഗുപ്തകാശി വഴിയുള്ള യാത്ര ആയിരിക്കും സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. ഹിമാലയത്തിലെ യഥാർത്ഥ പ്രകൃതി ഭംഗിയും, ൫ ഒരു കിടിലൻ ട്രെക്കിഗും (പോണി ലഭ്യമാണ് ) നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, താമസിക്കണ്ട സഞ്ചാരികളെ…അല്ലെങ്കിലും ഹിമവാന്റെ മടിതട്ടിൽ എന്നും എപ്പോഴും ചില നിധികൾ സഞ്ചാരികൾക്കായി മാറ്റി വെച്ചിട്ടുണ്ടാവും.
State : Uttharkand
Best Season : May – November
Temperature : – 10 – 18
From Delhi : 450 Km
From Rishikesh : 254 Km
From Gopeshwar : 36 Km
Hi, my website uses cookies to boost your experience.
Why?