ലോകത്തെ ഏതു പ്രദേശത്തും യഥേഷ്ടം സഞ്ചരിക്കാന്‍ സാധിക്കുക. വിസയോ , പാസ്സ്പോർട്ടോ ചോദിച്ച് ഒരു ഉദ്യോഗസ്ഥനും നമ്മെ തടയാതിരിക്കുക , പോക്കറ്റിലുള്ള പണത്തിന് നമ്മുടെ പ്രദേശത്തു ലഭിക്കുന്ന അതെ വിനിമയ നിരക്ക് കിട്ടുക . ആഹാ ! എന്തു സുഖമുള്ള നടക്കാത്ത സ്വപ്നം അല്ലെ. ലോകം മുഴുവനും സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണിത് .
എന്തായാലും ഇപ്പോൾ ജനിച്ചുവീണ കുട്ടികൾക്കുപോലും ഈ സ്വപ്നസാക്ഷാൽക്കാരത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല.ഒരു വിദേശ യാത്രയെപ്പറ്റി ചിന്തിക്കുമ്പോൾ നമ്മുടെയെല്ലാം മനസിലേക്ക് കടന്നുവരുന്ന ഏതാനും ആശങ്കകളിൽ ഉൾപ്പെട്ടതാണ് വിസ , കറൻസി മാറ്റം ,ഭാഷ ,യാത്രാച്ചിലവ് etc .
ഇതിൽ മൂന്നു കാര്യങ്ങൾ മാറ്റി വച്ചു വിസയെപ്പറ്റി നമുക്കൊന്ന് ചിന്തിക്കാം .ഒരു ഇന്ത്യൻ പാസ്പോര്ട്ട് ഹോൾഡർക്ക് വിസാഫ്രീ ആയോ എയര്‍പോര്‍ട്ടില്‍ നിന്ന് വിസാ ലഭ്യമാകുന്നതോ ആയ രാജ്യങ്ങള്‍ നമ്മുടെ അയല്‍പക്കത്ത് ഉണ്ട്.
ഈ രാജ്യങ്ങളില്‍ ഇന്ത്യകാര്‍ക്ക് no – visa കാറ്റഗറിയിൽ വിസാ ലഭ്യമാകും . ഇന്ത്യാക്കാർക്ക് ചുരുങ്ങിയ ചിലവിൽ സഞ്ചരിക്കാന്‍ സാധിക്കുന്ന വിസഫ്രീ അയൽരാജ്യങ്ങൾ ഇവയൊക്കെ ആണ്
മാലി ,ഭൂട്ടാൻ ,നേപ്പാൾ ,ഡൊമിനിക്ക ,ഇക്കഡോർ ,എൽ -സാൽവദോർ, ഹോങ് കോങ്ങ്,ഇൻഡോനേഷ്യ തുടങ്ങിയവയാണ്…etc
വളരെ പെട്ടെന്ന് എത്തിപ്പെടാവുന്നതും, സൗഹൃദപരമായ ഇടപെടലുകൾ പ്രതീക്ഷിക്കാവുന്നതും, സുന്ദരമായ യാത്രാനുഭവങ്ങൾ സമ്മാനിക്കുന്നതും, താരതമ്യേന ചിലവു കുറഞ്ഞതുമായ ഏതാനും രാജ്യങ്ങളെ നമുക്കൊന്നു പരിചയപ്പെടാം .
ഇന്ന് ധാരാളം ലോക സഞ്ചാരികൾ വന്നിറങ്ങുന്ന രാജ്യമാണ് ഇന്തോനേഷ്യ .ലോക സഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം ഇന്തോനേഷ്യക്ക് ഉണ്ട് .
കാരണം താരതമ്യേന ചിലവ് കുറഞ്ഞതും,ആകർഷണീയവുമായ സംസ്കാരവും ,ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദേശികളോട് സൗഹൃദ മനോഭാവം പുലർത്തുന്നവരുമാണ് ഇന്തോനേഷ്യൻസ് .അതി സുന്ദരമായ ബാലീ ദ്വീപും ,മികച്ച റിസോർട്ടുകളും, രുചികരമായ വ്യത്യസ്തതരം ഭക്ഷണ –പാനീയങ്ങളുംമെല്ലാം ഈ രാജ്യത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
വിദേശ രാജ്യങ്ങള്‍ സഞ്ചരിച്ചു തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളിക്ക് തീര്‍ച്ചയായും ആദ്യം ഹരിശ്രീ കുറിക്കാന്‍ പറ്റിയ രാജ്യമാണ് ഇന്തോനേഷ്യ ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസാ ഇന്ത്യക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ 35 USD ക്ക് ലഭ്യമാകും.
7 ദിവസത്തേക്കുള്ള വിസയും ലഭ്യമാണ് , 20 USD ആണ് നിരക്ക്.
കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ട്കളില്‍ നിന്നും ജക്കാര്‍ത്ത ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്ലേക്ക് ഫ്ലൈറ്റ് ഉണ്ട്, 7000 INR മുതല്‍ ആണ് നിരക്ക്
Borobudur Temple
Lake Toba
Mount Bromo
Shoping in Jakkartha
Beaches of Bali
Surfing in Bali
The rise fields of Ubud
Hi, my website uses cookies to boost your experience.
Why?