Hiking (M)

ആനപ്പാറ – സ്വർഗത്തിലേക്കുള്ള കവാടം

Share

ചുറ്റിലും നോക്കാത്ത ദൂരെ മഞ്ഞിൽ പുതഞ്ഞ മലനിരകൾ ആകാശത്തിൽ പറന്നു നിൽക്കും പോലെ പഞ്ഞികെട്ടുകൾക്കിടയിൽ തണുത്ത കാറ്റിന്റെ തഴുകലോടെ അങ്ങ് നിൽക്കുക , ഏതൊരു യാത്രികന്റെയും സ്വപ്നമാണിത്.ആ അനുഭൂതി ഒട്ടും ചോരാതെ ലഭ്യമാകുന്ന സ്ഥലമാണ് ആനപ്പാറ.

തൊടുപുഴക്കടുത്തുള്ള ഏഴല്ലൂരിൽ ആണ് ആനപ്പാറ. അധികം സഞ്ചാരികൾ അറിഞ്ഞു തുടങ്ങിയിട്ടില്ല ആനപ്പാറയുടെ സൗന്ദര്യം.പ്രകൃതിയുടെ മാസ്മരികമായ അനുഗ്രഹം വാനോളം നിറഞ്ഞു നിൽക്കുന്ന പ്രദേശം ആണ് ആനപ്പാറ. ചുറ്റിലും മലനിരകളാൽ നിറഞ്ഞു ഏകദേശം ഒരു കിലോമിറ്റർ ചുറ്റളവിൽ നിലകൊള്ളുന്ന ഈ വിശാലമായ പാറയിൽ നിന്നും കൊണ്ട് കാണുന്ന സൂര്യോദയം ജീവിതത്തിൽ ലഭ്യമാകുന്ന ഒരു മനോഹരമായ അനുഭൂതി ആയിരിക്കും.

ആനപ്പാറ എന്ന പേര് ഈ പ്രദേശത്തിന് വരാൻ ഇടയാക്കിയത് ഒരു പഴയ സംഭവം ആണന്നു  കരുതുന്നു. കാലങ്ങൾക്കു മുൻപ് ഇവിടെ ഒരു ദേവി ക്ഷേത്രം ഉണ്ടായിരുന്നു എന്നും മദം ഇളകി വന്ന ഒരു ആന ആ ക്ഷേത്രം തകർത്തു എന്നും തുടർന്ന് കോപിഷ്ടയായ ദേവി ആ ആനയെ ശപിച്ചു ഒരു പാറകല്ലാക്കിയെന്നും ആണ് ഇവിടെ പ്രചരിച്ചു വരുന്ന കഥ. ഈ കഥ സത്യമാണോ അതോ വെറും കഥയാണോ എന്ന് അറിയില്ല പക്ഷെ എന്ത് തന്നെ ആയാലും ഒരു ആനയുടെ രൂപം പോലെ തന്നെ ഉള്ള ഒരു വലിയ പാറ ഇവിടെ നമുക്ക് കാണാൻ സാധിക്കും.

ഇടുക്കി ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിരിൽ ആണ് ആനപ്പാറ. എറണാകുളം ഭാഗത്തുനിന്നും ഇങ്ങോട്ടു എത്തുന്ന സഞ്ചാരികൾക്കു മൂവാറ്റുപുഴ , വാഴക്കുളം , കല്ലൂർകാട് കൂടി ആനപ്പാറയിൽ എത്തിച്ചേരാം. സൺറൈസ് കാണുന്നതാണ് ഏറ്റവും മനോഹരമായത് , സൂര്യാസ്തമയവും ഹൃദ്യം തന്നെ.ടെന്റിങ് അനുഭവം വാക്കുകളിൽ ഒതുങ്ങുകയില്ല.മലനിരകൾക്കു മുകളിൽ കോട നിറഞ്ഞു നിൽക്കുന്ന സമാനമായ അനുഭവം ലഭ്യമാകുന്ന കോട്ടപ്പാറയിൽ ചുരുങ്ങിയ സ്ഥലത്തു ഒരു ഭാഗത്തു മാത്രമേ കാണാൻ സാധിക്കുന്നുവെങ്കിൽ ആനപ്പാറയിൽ എവിടെ തിരിഞ്ഞാലും കോട കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് വ്യൂ.

അധികം ആരും എത്തിച്ചേരാത്ത സ്ഥലങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ യാത്ര ചെയ്യാൻ യോജിച്ച സ്ഥലമാണ് ആനപ്പാറ. വളരെ പെട്ടന്ന് അധികം ട്രെക്ക് ചെയ്യാതെ തന്നെ ടോപ്പിൽ എത്തിച്ചേരാൻ സാധിക്കുന്നത് കൊണ്ട് തന്നെ പ്രായം ആയവർക്കും കുട്ടികൾക്കും ഇവിടം ആസ്വദിക്കാൻ സാധിക്കും. ഒരു ഹില്സ്റ്റേഷന്റെ ഭംഗി ഒരിക്കലും വാക്കുകളിൽ ഒതുങ്ങുകയില്ല അത് അവിടെ ചെന്ന് തന്നെ ആസ്വദിക്കണം. ആനപ്പാറ എന്ന ഈ സ്വർഗതുല്യമായ സ്ഥലത്തിന്റെ ഫോട്ടോസും,  ഒപ്പം ഫുൾ മൂൺ ഡേ രാത്രി എന്റെ സോളോ ടെന്റിങ്  വിഡിയോയും ഈ ബ്ലോഗിന്റെ ഒപ്പം തന്നെ ഉണ്ട് ആനപ്പാറയെ പറ്റി കൂടുതൽ അറിയുവാനും കാണുവാനും  ആയി വീഡിയോ കാണുക.  

ധാരാളം പ്രാദേശിക വാസികളുടെ വാസസ്ഥലത്തുകൂടെയും സ്വകാര്യ  പ്രദേശത്തു കൂടെയും ആണ് ആനപ്പാറയിലേക്ക് എത്തിച്ചേരേണ്ടത് അത് കൊണ്ട് തന്നെ ഇവിടേയ്ക്ക് എത്തി ചേരുന്ന യാത്രികർ ആർക്കും ഒരു ബുദ്ധിമുട്ടു ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
വലിയൊരു പാറ ആയതു കൊണ്ടും ചുറ്റിലും അപകട സാധ്യത കൂടുതൽ ആണ്. നിലവിൽ ഇവിടെ അധികം സഞ്ചാരികൾ എത്തിച്ചേരാത്തതു കൊണ്ട് തന്നെ സുരക്ഷാ സംവിധാനങ്ങളോ, സുരക്ഷാ ജീവനക്കാരോ ഇല്ല. ഇവിടേയ്ക്ക് എത്തിച്ചേരുന്നതിനായി എൻട്രി പാസുകളോ മറ്റു ക്രമീകരങ്ങളും  ഇപ്പോൾ  ഇല്ല. 

കൂടുതൽ സമയം ആനപ്പാറയിൽ ചിലവിടാൻ ആഗ്രഹിക്കുന്ന ആളുകൾ ഭക്ഷണവും, വെള്ളവും കരുതാൻ മറക്കരുത്.  ടെന്റിങ്ങിനായി എത്തിച്ചേരുന്നവർ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാതെയും പ്രാദേശിക വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും ശ്രദ്ധിക്കണം.
സഞ്ചാരികൾ അധികം എത്തിതുടങ്ങാത്തതിനാലും വരുന്നവർ മാലിന്യം ഇടാത്തതിനാലും ഇപ്പോൾ ആനപ്പാറയും പരിസര പ്രദേശങ്ങളും മാലിന്യ മുക്തമാണ് ഇനി ഇവിടേയ്ക്ക് എത്തിച്ചേരുന്ന യാത്രികരും ഈ പ്രകൃതി സൗന്ദര്യം ചോരാതെ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കുമല്ലോ.

Best Season – August – December

Getting there – By Air CIAL: ( Cochin Airport ) 58 Km

By Rail : Aluva Railway station 57 Km

By Road : Buses from Kottayam ( 62 Km ) , Cochin ( 70 km )

By Pvt vehicle : From Cochin or Kottayam pass through Thodupuzha get down at Ezhallor.

Nearest stay – Lot of hotels in Thodupuzha

If any assistance Contact – 7736483919

Akhil Sasidharan

Akhil Sasidharan is a passionate full-time traveler, vlogger, blogger, and photographer. He belongs to Kerala, God's Own Country, the south-most state of India.

Disqus Comments Loading...
Published by

Hi, my website uses cookies to boost your experience.

Why?