Minimize maximum human contact in the time of travel.
കേവലം മാനസിക സന്തോഷം നൽകുന്ന ഒരു വിനോദ ഉപാധി എന്ന നിലയിൽ മാത്രമല്ല യാത്രകൾ മനുഷ്യരെ സ്വാധീനിച്ചിട്ടുള്ളത്. അറിവ് നേടുന്നതിതും , നമ്മുടെ ഉള്ളിലെ കഴിവുകളെ ഒരു പരിധി വരെ പുറത്തു കൊണ്ടുവരുന്നതിനും , സഹജീവികളെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും അവബോധമുണ്ടാകാനും അതും വഴി മനസ്സിൽ മനുഷ്യത്വം വളർത്തുവാനും എല്ലാം യാത്രകൾ വഴി സാധിച്ചിട്ടുണ്ട്. അത്തരം നിരവധി ആയ ഗുണങ്ങൾ മനുഷ്യരാശിക്ക് ലഭിക്കുവാൻ യാത്രകൾ നമ്മെ സഹായിച്ചു.
ഇന്ന് കാണുന്ന ഈ ലോകത്തിനു സമഗ്രമായ സംഭാവനകൾ നൽകിയ ഓരോ മനുഷ്യ ജീവിയും ഓരോ യാത്രികർ ആയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. രാഷ്ട്രീയത്തിലും , കലയിലും , സാഹിത്യത്തിലും, നിർമ്മാണങ്ങളിലും , സാങ്കേതികവിദ്യയിലും എല്ലാം ലോകത്തെ വളർത്തിയ സംഭാവനകൾ നൽകിയ ഓരോരുത്തരിലും യാത്രകൾ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അങ്ങനെ നോക്കിയാൽ മനുഷ്യന്റെ സഞ്ചാരം എന്നത് ഈ ലോകത്തെ ഇന്നത്തെ ഈ നിലയിലേക്ക് എത്തിച്ച പല പ്രധാന ഘടകങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയതാണ്.
ഓരോ കാലഘട്ടങ്ങളിലും മനുഷ്യർ പലതിനോടും പോരാടിയാണ് അവന്റെ പ്രയാണം തുടരുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും ആണ് പോരാടിയിരുന്നതെങ്കിൽ പിന്നീട് മനുഷ്യൻ- മനുഷ്യനെ തന്നെ നശിപ്പിക്കുവാനും കീഴ്പെടുത്താനുമായുള്ള യുദ്ധങ്ങൾ ആരംഭിച്ചു. പൊതുവെയുള്ള ശത്രു വീണ്ടും അവന്റെ മുന്നിൽ കേവലം വെറുമൊരു ചെറിയ വൈറസ് ആയി എത്തിയപ്പോൾ ഇപ്പോൾ യുദ്ധം അതിനെ ചെറുക്കുവാനും നശിപ്പിക്കുവാനും ആണ്. നാളെകളിൽ ഒരു പക്ഷെ ഹോളിവുഡ് സിനിമകളിൽ കാണുന്നത് പോലെ ഭൂമിയിൽ വന്നിറങ്ങുന്ന അന്യഗ്രഹജീവികളുമായോ, റോബെർട്ടുകളുമായോ , അതുമല്ലെങ്കിൽ മറ്റേതങ്കിലും ഗ്രഹത്തിൽ പോയി അവിടുത്തെ ജീവികളും ആയോ ആകാം മനുഷ്യന്റെ പോരാട്ടം. എന്തായാലൂം ഈ നിലനിൽപ്പിനായുള്ള യുദ്ധം എന്നത് മനുഷ്യകുലത്തിന്റെ കൂടെ എന്നും നിലനിൽക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഈ പോരാട്ടങ്ങൾ എല്ലാം എങ്ങനെയെങ്കിലും മനുഷ്യൻ ജയിക്കുകയും ചെയ്യും പക്ഷെ ഈ സമര യാത്രയിൽ കുറെയേറെ മനുഷ്യർ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി മറയും. എങ്കിലും ഭൂമി ഉള്ളടത്തോളം കാലം എണ്ണത്തിൽ കുറഞ്ഞാലും അതിജീവനസമരത്തിൽ വിജയിച്ച കുറച്ചാളുകളുകളും ആയി മനുഷ്യർ ഇവിടെ തന്നെ ഉണ്ടാകും എന്ന കാര്യം ഉറപ്പിക്കാം.
ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയും നാളിതുവരെ അഭിമുഖീകരിക്കാത്ത അനുഭവങ്ങളിലൂടെ ആണ് നാം ഓരോരുത്തരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. Covid 19 എന്ന മഹാവ്യാധി ആരെയും വെറുതെ വിടാതെ ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. 4,39,577 ആളുകൾ നാളിതുവരെ മരണമടഞ്ഞു. Covid 19 തടയുന്ന നടപടികളുടെ ഭാഗമായി അടച്ചിടൽ നടപടികളും, കോടി കണക്കിന് ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ട്ടവും എല്ലാം ആയി കൊറോണ വൈറസ് എന്ന ഈ കുഞ്ഞൻ നമ്മുടെ എല്ലാം ജീവിതത്തെ തന്നെ മാറ്റിയിരിക്കുന്നു. ലോകത്താകമാനം 8,137,110 ആളുകളെ ബാധിച്ച ഈ രോഗത്തിന്റെ കാരണക്കാരൻ വൈറസിനെ എടുത്താൽ അത് ഒരു ചെറിയ ടീ സ്പൂണിൽ കൊള്ളുവാൻ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതാണ് വിചിത്രമായ കാര്യം.
വ്യാപാര വാണിജ്യ മേഖല , വിദ്യാഭ്യാസം ,കായികം , സിനിമ തുടങ്ങി ഒട്ടുമിക്ക മേഖലകളും നിശ്ചലം ആയിരിക്കുന്നു ഒപ്പം നമ്മുടെ എല്ലാം യാത്രകളും.
അടുത്ത മൂന്നോ നാലോ മാസങ്ങളിൽ സഞ്ചരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി വെച്ചിരുന്ന എന്നെ പോലെ ഉള്ള നിരവധി ആളുകൾ അടച്ചിട്ട മുറിയിൽ രണ്ടു മാസം കഴിഞ്ഞു കൂടേണ്ട സ്ഥിതിയിൽ എത്തി. മിക്കവാറും ആളുകളിൽ പ്രകടമായ മാനസിക ബുദ്ധിമുട്ടുകൾ ഈ ഒഴിച്ചുകൂടാൻ പറ്റാത്ത ലോക്‌ഡോൺ മൂലം ഉണ്ടായിട്ടുണ്ട്. ക്രീയേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒന്നടങ്കം പറയുന്നു പഴയതു പോലെ ഒന്നും ഇപ്പോൾ സാധിക്കുന്നില്ല. നമ്മുടെ എല്ലാം കഴിവുകളെയും മനസിനെ തന്നെയും വളർത്തിയിരുന്ന പുറം കാഴ്ചകൾ, അനുഭവങ്ങൾ പെട്ടന്ന് ഇല്ലാതായത് തന്നെ ആണ് ഇതിന്റെ കാരണം.
ലോക്‌ഡോൺ ഇളവുകൾ ഗവൺമെന്റുകൾ പ്രഖ്യാപിച്ചു തുടങ്ങിയ ഈ സാഹചര്യത്തിലും ഉള്ളിലെ ഭയം നമ്മെ യാത്രകൾ ചെയ്യുവാൻ വിലക്കുന്നു. സമൂഹത്തിൽ പല തരത്തിൽ ഉള്ള ആളുകളും ആയി ഇടപെഴുകി യാത്രകൾ ചെയ്യാൻ അത് എന്ത് കാര്യത്തിനും ആയിക്കൊള്ളട്ടെ ഇപ്പോളത്തെ സാഹചചര്യത്തിൽ നമുക്കെല്ലാം മടി ഉണ്ട്. Covid 19 നുള്ള Anti Virus കണ്ടുപിടിച്ചതിനു ശേഷം മാത്രമേ യാത്രകൾ തുടങ്ങുകയുള്ളു എന്ന് വിചാരിച്ചാൽ അടച്ചിട്ട മുറിയിൽ ഇനിയും കുറഞ്ഞത് ഒരു വർഷമെങ്കിലും നാം ഇരിക്കേണ്ടി വരും.
ഗവണ്മെന്റ് അനുവദിക്കുന്ന രീതിയിൽ മറ്റുള്ളവർക്കും നമുക്കും ബുദ്ധിമുട്ടില്ലാതെ സുരക്ഷിതമായി എങ്ങനെ യാത്രകൾ തുടങ്ങാം എന്നത് ഓരോ യാത്രികനും ഇപ്പോൾ ചിന്തിക്കുന്ന കാര്യം ആണ്.
ഈ ട്രാവൽ ടിപ്‌സ് യാത്രകളെ ഗൗരവമായി കാണുന്നവർക്കു വേണ്ടി മാത്രമുള്ളതാണ്. ജോലി സംബന്ധമായോ മറ്റേതെങ്കിലും കാര്യങ്ങൾക്കായി നടത്തുന്ന യാത്രകളെ പറ്റി അല്ല നമ്മൾ ഇവിടെ സംസാരിക്കുന്നത്, പക്കാ ട്രിപ്പ് നടത്തുന്നവർ അവരെ പറ്റിയും അത്തരക്കാരുടെ ഇനിയുള്ള യാത്രകൾ എങ്ങനെ ആകണമെന്നതും ആണ് നമ്മൾ ഇവിടെ സൂചിപ്പിക്കുന്നത്. ( മറ്റു യാത്രക്കാർക്കും ടിപ്സ് പലതും പ്രയോജനപ്പെടുന്നത് തന്നെ )
Anti Virus വരുന്നത് വരെ എന്തായാലും യാത്ര ചെയ്യാതെ ഇരിക്കുക എന്നത് ഇനി ചിന്തിക്കാൻ വയ്യ അതുകൊണ്ടു തന്നെ വേണ്ട സുരക്ഷാക്രമീകരങ്ങൾ എടുത്ത് നമുക്ക് പതുക്കെ യാത്ര തുടങ്ങാം. ഇനി പറയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് മാത്രം. കുറച്ചു നാളുകളായി നമ്മൾ എപ്പോളും കേൾക്കുന്ന ആ അടിസ്ഥാന കാര്യങ്ങളിൽ തൊട്ട് തുടങ്ങാം.
Hand sanitiser, Disinfectant wipes, face mask എന്നീ ബേസിക് കിറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് ചിന്തിക്കാനേ പാടില്ല. ഇതിന്റെ എല്ലാം ഓരോ സ്‌പെയറും കരുതുക. മാസ്ക് N95 പോലുള്ളവ ആയാൽ നല്ലത് എന്തായാലും ക്വാളിറ്റി ഉള്ളതാവണം ഇവ എല്ലാം.
കഴുത്തിന് മുകളിൽ അലങ്കാരം പോലെ പൊലീസുകാരെ പറ്റിക്കാനായി മാത്രം മാസ്ക് ധരിക്കരുത്. കൃത്യമായി വായും മൂക്കും മൂടുന്ന രീതിയിൽ തന്നെ ഉപയോഗിക്കുക.
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ബുദ്ധിമുട്ടുള്ളവ ആണ് , ഇതൊന്നും പാലിക്കാതെയും ശ്രദ്ധിക്കാതെയും നമുക്ക് യാത്രകൾ വേണമെങ്കിൽ ചെയ്യാം. പക്ഷെ ഒരു കാര്യം ഓർക്കുക യാത്രയിലൂടെ നമുക്ക് ലഭ്യമാകുന്ന ഗുണങ്ങൾ നമ്മുടെ മാത്രം സുഖങ്ങൾ ആണ്, അതിനു വേണ്ടി മറ്റുള്ളവർക്കോ നമുക്ക് തന്നെയോ രോഗം ബാധിക്കേണ്ട സാഹചര്യം സൃഷിട്ടിക്കുന്നത് തീർത്തും അപകടകരമായ കാര്യം ആണ്.
ഒരു യാത്രികൻ സമൂഹത്തോട് ഉത്തരവാദിത്വമുള്ള പൗരൻ ആയിരിക്കണം, അതുകൊണ്ടു തന്നെ ഇതുപോലെ ഉള്ള മുൻകരുതലുകൾ സ്വീകരിക്കാതെ ദയവായി യാത്രകൾ ചെയ്യരുത്.
അധികം വൈകാതെ തന്നെ എതിരായുള്ള കണ്ടുപിടിക്കപ്പെട്ടേക്കാം , എന്നാൽ ഇനിയും ശാസ്ത്ര ലോകത്തിനു അറിവില്ലാത്ത നൂറ്റാണ്ടുകൾ പഴക്കം ചെന്ന എത്രയോ വൈറസുകൾ മഞ്ഞുമൂടി കിടക്കുന്ന പർവതങ്ങളിൽ നിദ്രയിലാണ്. മൂലം മഞ്ഞുരുകി ഘട്ടം ഘട്ടം ആയി മനുഷ്യസ്പര്ശമേല്ക്കാത്ത വനനിരകളിൽ എത്തി അവിടെ നിന്നും മൃഗങ്ങളിലൂടെ മനുഷ്യ സമൂഹത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വന്ന വിനാശമായിരിക്കില്ല അതിലും പല മടങ്ങു ശക്തിയേറിയ രോഗാണുക്കൾ ആവാം വരും നാളെകളിൽ നമ്മെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം മുൻകരുതലുകൾ ഇനിയെന്നും യാത്രകളിൽ നമുക്ക് പാലിക്കാം. യാത്ര എന്ന വികാരം നമ്മെ രോഗികളും രോഗവാഹകരുമാക്കാതെ സുരക്ഷിതമായി സഞ്ചരിക്കാം. ഈ ബ്ലോഗിൽ സൂചിപ്പിച്ചിരിക്കുന്ന ടിപ്സ് അല്ലാതെ മറ്റേതെങ്കിലും ടിപ്സ് നിങ്ങള്ക്ക് തോന്നുന്നുവെങ്കിൽ ദയവായി കമന്റ് ചെയ്യുമല്ലോ.
ഇതും അതിജീവിക്കുക തന്നെ ചെയ്യും നമ്മൾ.
ഈ ബ്ലോഗ് നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഇതുപോലുള്ള യാത്ര ബ്ലോഗുകളും, ടിപ്സും ലഭിക്കാനായി നിങ്ങളുടെ Mail ID കൊടുത്തു ഈ Travel website Subscribe ചെയ്യുക.
Hi, my website uses cookies to boost your experience.
Why?